രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധൻ

4

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. കോവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയുടെയും ആന്ധ്രപ്രദേശിന്റെയും  അറിയിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും  വേണ്ട വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

മുംബൈ നഗരത്തിലെ വാക്സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ കൈയില്‍ ഇനി ഒരു ലക്ഷത്തോളം കോവിഷീല്‍ഡ് ഡോസുകളാണ്  അവശേഷിക്കുന്നതെന്നും വാക്സിന്‍ അപര്യാപ്തതയുണ്ടെന്നുമായിരുന്നു മുംബൈ മേയര്‍ പറഞ്ഞത്.