പാകിസ്താനിലെ വാര്‍ത്താ ചാനല്‍ സ്‌ക്രീനിൽ ‘ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിനാശംസകളും’ ഹാക്ക് ചെയ്തതെന്ന് വിശദീകരണം

45

പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ‘ഡോൺ ന്യൂസ്’ ഹാക്ക് ചെയ്തു. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

Advertisement

ചാനലിൽ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഇംഗ്ലീഷിൽ ‘ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന വാക്കുകളും സ്ക്രീനിൽ തെളിഞ്ഞു. ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം. എന്നാൽ എത്രസമയം ഇത് നീണ്ടുനിന്നെന്നോ എങ്ങനെയാണ് ഇത് സംഭവിച്ചതെന്നോ വ്യക്തമല്ല.

ഹാക്കിങ്ങിനിരയായെന്ന വിവരം ഡോൺ ചാനലിന്റെ അധികൃതരും വിശദീകരിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ചാനൽ മാനേജ്മെന്റ് ഉത്തരവിട്ടതായും ഡോൺ ന്യൂസ് ട്വീറ്റ് ചെയ്തു.

Advertisement