അഗ്നിപഥ്: പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

5

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചതടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. റിട്ട. സുപ്രീം കോടതി ജഡ്ജി പദ്ധതിയെ കുറിച്ചും, പദ്ധതി ദേശസുരക്ഷയെയും പ്രതിരോധ സേനയെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചും പരിശോധിക്കണമെന്നും ഹർജിയിൽ അവശ്യമുണ്ട്. ഹരിയാന, പഞ്ചാബ് , യുപി ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാര്‍ ട്രെയിനുകൾക്ക് വ്യാപകമായി തീയിട്ട് നശിപ്പിച്ചു. പലയിടത്തും ട്രയിനുകൾ സര്‍വ്വീസ് നടത്തുന്നില്ല.

Advertisement
Advertisement