ഗുജറാത്തിന് ആയിരം കോടിയുടെ സഹായം: പ്രധാനമന്ത്രി നാശ മേഖലകൾ സന്ദർശിച്ചു

12

ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അദ്ദേഹം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ദുരിതബാധിത സംസ്ഥാനങ്ങള്‍ അവരുടെ വിലയിരുത്തലുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാല്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.