പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍ കൂടി: പുരുഷന്മാരുടെ ടി 64 ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി

12

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ റെക്കോഡോടെയാണ് താരം വെള്ളി നേടിയത്. 

2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഏഷ്യന്‍ റെക്കോഡും താരം സ്വന്തമാക്കി. ആദ്യ ശ്രമത്തില്‍ 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീണ്‍ ഇന്ത്യയുടെ അഭിമാനമായി മാറി. 

ഈ ഇനത്തില്‍ ബ്രിട്ടന്റെ ജൊനാതന്‍ ബ്രൂം എഡ്വാര്‍ഡ്‌സ് സ്വര്‍ണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം.