
കേരളത്തിന്റെ വന്ദേ ഭാരതിന് തൃശൂർ റെയിൽവേ സ്റ്റേഷൻ നൽകിയ സ്വീകരണത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ചെണ്ടമേളമൊരുക്കി സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖരും ജനാവലിയുമായിട്ടായിരുന്നു സ്വീകരണം. ഇതിനെയാണ് ‘ഗംഭീര തൃശൂർ’ എന്ന് മലയാളത്തിൽ തലക്കെട്ടോടെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പങ്കുവെച്ചിരിക്കുകയാണ്. ‘ഗംഭീര തൃശൂർ’ എന്ന് മലയാളത്തിലുള്ള ക്യാപ്ഷനോടെയാണ് ചെണ്ടമേളമടക്കുള്ള സ്വീകരണത്തിന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ പ്രധാനമന്ത്രി റീട്വീറ്റ് ചെയ്യുകയായിരുന്നു. വന്ദേഭാരത് ട്രെയിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണമാണ് ബി.ജെ.പി ജില്ലാ ഘടകം ഒരുക്കിയത്. പാഞ്ചാരി മേളത്തിൻ്റെ അകമ്പിടിയോടെ പുഷ്പവൃഷ്ടിയുമായാണ് നൂറുകണക്കിന് പ്രവർത്തകർ നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മുദ്രാവാക്യം മുഴക്കി വന്ദേഭാരതിനെ വരവേറ്റത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ്, ജില്ലാ ഭാരവാഹികളായ സുജയ് സേനൻ, റോഷൻ, അനീഷ് മാസ്റ്റർ, അജിഘോഷ്, ആതിര, പൂർണ്ണിമ, കവിത ബിജു, രഘുനാഥ്, വിപിൻകുമാർ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. വിദ്യാധരൻ മാസ്റ്റർ, ഔസേപ്പച്ചൻ, പി ജയചന്ദ്രൻ, ജോസ് ആലുക്കാസ്, ചേമ്പർ ഓഫ് . കോമേഴ്സ് പ്രസിഡന്റ് പി.കെ ജലീൽ സെക്രട്ടറി, ജിജി ജോർജ്ജ് . വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ് , ജനറൽ സെക്രട്ടറി വിനോദ് കുമാർ , കലാമണ്ഡലം ഗിന്നസ് ഹേമലത , പാറമേക്കാവ് സെക്രട്ടറി ജി രാജേഷ്, എൻട്രസ് കോച്ചിംഗ് ഗുരു പി.സുരേഷ് കുമാർ , വിശ്രാം ബിൽഡേഴ്സ് ഉടമ ശ്രീരഞ്ജ്, എളങ്ങല്ലൂർ സദാനന്ദൻ തുടങ്ങിയവർ ആദ്യയാത്രയിൽ തൃശൂരിൽ നിന്ന് ഷൊർണൂരിലേക്ക് യാത്ര ചെയ്തു. ലോകസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയപ്രതീക്ഷ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ പ്രവർത്തനത്തിനിടെ മോദിയുടെ തൃശൂരിനെ അഭിനന്ദിച്ചുള്ള ട്വീറ്റും ശ്രദ്ധേയമാണ്.