പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി: കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് എം.എല്‍.എമാര്‍കൂടി രാജി വെച്ചു

19

പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് എംഎല്‍എമാര്‍കൂടി  രാജിവച്ചു. കോണ്‍ഗ്രസ് എംഎല്‍എ കെ.ലക്ഷ്മിനാരായണന്‍, ഡിഎംകെ എംഎല്‍എ വെങ്കടേശ്വന്‍ എന്നിവരാണ് ഇന്ന് രാജിവെച്ചത്‌. നാളെയാണ് പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക. വി.നാരായണസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജിവക്കുന്ന അഞ്ചാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ലക്ഷ്മിനാരായണന്‍.

ഇതോടെ കോണ്‍ഗ്രസിന് നിലവില്‍ സ്പീക്കറടക്കം ഒമ്പത് എംഎല്‍എമാരാണ് ഉള്ളത്. ഡിഎംകെയുടെ രണ്ടും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുടമടക്കം 12 പേരുടെ പിന്തുണയാണ് യുപിഎക്കുള്ളത്.