മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ കുടുംബ ബജറ്റിനെ തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി

6

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്തെ ഗാര്‍ഹിക എല്‍പിജി ഗ്യാസ്, പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. 

ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ബിജെപി സര്‍ക്കാരിനെതിരേ തുടര്‍ച്ചയായ വിമര്‍ശനമാണ് രാഹുലും കോണ്‍ഗ്രസും ഉന്നയിക്കുന്നത്.