രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു

47

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി, തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ പുകഴേന്തിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement

നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മില്‍ വഴക്കുണ്ടായി. വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പുകഴേന്തി പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസില്‍ 29 വര്‍ഷമായി തടവ് അനുഭവിക്കുകയാണ് നളിനി. ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് മുതിര്‍ന്നത്. ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. എന്താണ് യഥാര്‍ഥ കാരണമെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

Advertisement