ശശി തരൂര്‍ എം.പിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്തതിൽ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

11

ശശി തരൂര്‍ എം.പിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. കാര്‍ഷികസമരത്തെക്കുറിച്ച് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന്റെ ഭാഗമായി വിഷയം ചര്‍ച്ച ചെയ്യാന്‍ അഞ്ച് മണിക്കൂര്‍ കൂടുതല്‍ അനുവദിക്കും.