സുർജെവാലയെ നീക്കി, ഇനി ജയറാം രമേശ്‌ കോൺഗ്രസിന്റെ മാധ്യമ-പ്രചാരണ വിഭാഗം ചുമതല

30

കോൺഗ്രസിന്‍റെ മാധ്യമ – പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്ത് മാറ്റം. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയ്റാം രമേശാകും ഇനി കോൺഗ്രസിന്‍റെ മാധ്യമ – പ്രചാരണ വിഭാഗങ്ങളെ ദേശീയ തലത്തിൽ നയിക്കുക. മാധ്യമ, പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജയ്റാം രമേശിനെ നിയമിച്ചെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. രൺദീപ് സിംഗ് സുർജേവാലയെ മാറ്റിയാണ് മുൻ കേന്ദ്രമന്ത്രിയെ മാധ്യമ – പ്രചാരണ വിഭാഗത്തിന്‍റെ തലപ്പത്ത് എത്തിച്ചത്. ചിന്തൻ ശിബിരത്തിൽ നിലവിലെ പ്രചാരണ വിഭാഗത്തിന് വലിയ വിമർശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്.

Advertisement
Advertisement