ത്രിപുരയില്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക് സാഹ. മുഖ്യമന്ത്രിയെക്കൂടാതെ എട്ട് മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ളവര്‍ അഗര്‍ത്തലയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ഒരു വനിത ഉള്‍പ്പെടെ ഒന്‍പതു പേരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ നാലുപേര്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്തെ മന്ത്രിസഭയിലുമുണ്ടായിരുന്നു. രത്തന്‍ലാല്‍ നാഥ്, പ്രാണജിത് സിങ്ഹ റോയ്, ശാന്തന ചാക്മ, സുശാന്ത ചൗധുരി എന്നിവരാണ് വീണ്ടും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ടിങ്കു റോയ്, ബികാസ് ദേബ് ബര്‍മ, സുദാന്‍ശു ദാസ് എന്നിവര്‍ പുതിയ മന്ത്രിമാരാണ്.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. .ബീരേന്‍ സിങ്, സിക്കിം മുഖ്യമന്ത്രി പി.എസ്. തമാങ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
Advertisement
Advertisement