മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം കളി തുടരുന്നു: 42 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് ഷിൻഡെ ഗവർണർക്ക് കത്തയച്ചു

4

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല.തന്നെ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക്നാഥ് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു.ഭാരത്ഷെറ്റ് ഗോഗോവാലയെ ചിഫ് വിപ്പായും തെരഞ്ഞെടുത്തെന്ന് ഷിൻഡെ അവകാശപ്പെട്ടിട്ടുണ്ട് . 37 ശിവസേന എം.എൽ.എമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം

Advertisement

അതേസമയം വിമത എംഎൽഎമാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്.24 മണിക്കൂറിനുള്ളിൽ മുംബൈയിൽ തിരിച്ചെത്തിയാൽ കോൺഗ്രസ് എൻ.സി.പി സഖ്യം ഉപേക്ഷിക്കാമെന്നാണ് വിമതർക്ക് ഉദ്ദവ് താക്കറെ പക്ഷത്തിന്റെ വാഗ്ദാനം

Advertisement