ഒടുവിൽ കേന്ദ്രത്തിന് വിവരങ്ങൾ കൈമാറി സമൂഹ മാധ്യമങ്ങൾ: വഴങ്ങാതെ ട്വിറ്റർ

22

പുതിയ ഐ.ടി ചട്ടപ്രകാരം കേന്ദ്രസർക്കാരിന് സമൂഹമാധ്യമങ്ങ‍ൾ വിവരങ്ങൾ കൈമാറി. ഗൂഗിൾ, ഫേസ്ബുക്ക് വാട്സ്ആപ്പ്, ഗൂഗിൾ, കൂ, ഷെയർചാറ്റ്, ടെലിഗ്രാം എന്നിവയാണ് വിവരങ്ങൾ കൈമാറിയത്.

എ​ന്നാ​ൽ ട്വി​റ്റ​ർ മാ​ത്രം മ​തി​യാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചീ​ഫ് കം​പ്ല​യി​ൻ​സ് ഓ​ഫീ​സ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ, പ​രാ​തി ന​ൽ​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ക​മ്പ​നി​ക​ൾ ന​ൽ​കി​യ​ത്. ട്വി​റ്റ​ർ ഇ​തു​വ​രെ ചീ​ഫ് കം​പ്ല​യി​ൻ​സ് ഓ​ഫീ​സ​റു​ടെ വി​വ​ര​ങ്ങ​ൾ‌ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഐ​ടി മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.