റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുഡ്‌നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി

17

റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുഡ്‌നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ ആണ് വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയത്.  1,50,000 ഡോസ് വാക്‌സിനാണ് ഇന്ത്യയിലെത്തിയത്. 

റഷ്യയുടെ ഗമാലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.കഴിഞ്ഞ മാസമാണ് വാക്‌സിന്‍ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്.