ടോക്യോ പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്.എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജിന് വെള്ളി

7

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്.എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി മെഡല്‍ നേടി. 

ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് തോല്‍വി വഴങ്ങിയാണ്‌ താരം വെള്ളി മെഡല്‍ നേടിയത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യതിരാജ് കീഴടങ്ങിയത്. സ്‌കോര്‍: 15-21, 21-17, 21-15.