ജഡ്ജി ഹണി എം വർഗീസിനെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്ക് സുപ്രീംകോടതി സ്റ്റേ. കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടായിരുന്നു ജഡ്ജിക്കെതിരെ ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശം ഉണ്ടായത്. ജഡ്ജിക്ക് സി.പി.എം അടുപ്പമുണ്ട്, ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് തുടങ്ങിയവയായിരുന്നു ഹൈക്കോടതി കണ്ടെത്തലുകൾ. സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമർശങ്ങൾ. ആറാഴ്ച്ചയ്ക്ക് ശേഷം ഹണി എം വർഗീസിന്റെ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
Advertisement
Advertisement