സഞ്ജു സാംസൺ ഇല്ല, ധോണി ഉപദേശകൻ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

12

ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 

ഏറെക്കാലമായി നിശ്ചിത ഓവര്‍ ടീമിന് പുറത്തുള്ള ആര്‍. അശ്വിന്‍ 15 അംഗ സംഘത്തില്‍ ഇടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ടീമില്‍ ഇടംനേടാനായില്ല. ശിഖര്‍ ധവാനും ടീമിന് പുറത്തായി.

മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ടീമിന്റെ ഉപദേശകനായി ഒപ്പമുണ്ടാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചതാണ് ഇക്കാര്യം.ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ഒമാനിലും യു.എ.ഇയിലുമായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 

വിരാട് കോലി നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഇടം നേടി. 

ഇവര്‍ക്കൊപ്പം ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.