നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നു എന്നത് തെറ്റെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി ലീഡർ

18

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നു എന്ന പ്രചാരണം തെറ്റെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലെ തോജെ. താന്‍ ഇത്തരത്തില്‍ പറഞ്ഞുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദി വാര്‍ത്താ ചാനലായ എ.ബി.പി. ന്യൂസ് കഴിഞ്ഞ ദിവസം അസ്‌ലെ തോജെയുടെ അഭിമുഖമെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പുകഴ്ത്തി അഭിമുഖത്തില്‍ തോജെ സംസാരിച്ചിരുന്നു. യുദ്ധമവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതില്‍ ഏറ്റവും വിശ്വസ്തനായ നേതാവ് മോദിയാണെന്ന് തോജെ പറഞ്ഞു. റഷ്യ – യുക്രൈന്‍ യുദ്ധത്തിലെ ഇന്ത്യന്‍ നിലപാടിനെയും തോജെ അഭിനന്ദിച്ചു. ഈ അഭിപ്രായപ്രകടനങ്ങളുടെ ചുവടുപിടിച്ചാണ് മോദിയെ സമാധാന നൊബേലിന് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
ടൈംസ് നൗ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഇതിനുപിന്നാലെയാണ് വാര്‍ത്ത വ്യാജമാണെന്ന് അസ്‌ലെ തോജെ തന്നെ വ്യക്തമാക്കിയത്.

Advertisement
Advertisement