അന്താരാഷ്ട്ര യോഗ ദിനം ഇന്ന്: യോഗ ലോകത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി

15

യോഗ ലോകത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് മൈസൂരുവിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വർഷം മുൻപ് വീടുകളിൽ മാത്രമാണ് യോഗ ചെയ്തിരുന്നത് ഇന്ന് ലോകമെമ്പാടും അതിനു സ്വീകാര്യത ലഭിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ഗവർണർ താവർചന്ദ് ഗെലോട്ട്, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ
എന്നിവരുൾപ്പെടെ എണ്ണായിരത്തോളം പേർ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ വിപുലമായ പരിപാടികളുമായി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. 

Advertisement
Advertisement