ഗുസ്തി താരം റിതിക ഫോഗട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പ്രശസ്ത ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റെയും കവിത ഫോഗട്ടിന്റെയും അടുത്ത ബന്ധുവാണ് റിതിക.
മാര്‍ച്ച് 14ന് രാജസ്ഥാനില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ മത്സരിച്ച റിതിക ഒരു പോയിന്റിനാണ് പരാജയപ്പെട്ടത്.
ഗുസ്തിയിലെ ഇതിഹാസ താരം മഹാവീര്‍ സിങ് ഫോഗട്ട് റിതികയുടെ അമ്മാവനാണ്. ഇദ്ദേഹത്തിന്റെ വസതിയിലാണ് റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദ്രോണാചാര്യ മഹാവീര്‍ സിങ് ഫോഗട്ടും റിതികയുടെ പിതാവും റിതിക മത്സരിക്കുന്നത് കാണാന്‍ എത്തിയിരുന്നു. അമ്മാവന്റെ കീഴില്‍ അദ്ദേഹത്തിന്റെ തന്നെ അക്കാദമിയില്‍ പരിശീലനം നടത്തിവരികയായിരുന്നു റിതിക.