ഇന്ധനവില വർധനവിനെതിരെ ഇന്ന് ഐ.എൻ.ടി.യു.സി വീടുകളിൽ പ്രതിഷേധ ജ്വാല തെളിയിക്കും

23

തുടർച്ചയായുള്ള ഇന്ധന വില വർധനവിനെതിരെ ഐ.എൻ.ടി.യു.സി ഇന്ന് പ്രതിഷേധിക്കും. കോവിഡ് സാഹചര്യത്തിൽ പുറത്തിറങ്ങിയുള്ള പ്രതിഷേധത്തിന് പകരം വീടുകളിൽ മെഴുകുതിരിയോ ചൂട്ടോ കത്തിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചും കുടുംബംഗങ്ങളോടൊപ്പം പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് പ്രതിഷേധ ജ്വാല തെളിയിക്കൽ സമരം.