സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല: വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനം വേണ്ട

7

സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. അതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുവേ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 

ഞായറാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയത് നല്ല തീരുമാനമാണ്. വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള കാര്യങ്ങള്‍ മാത്രമേ പാടുള്ളു. പഴയതുപോലെ വലിയ തോതിലുള്ള ആഘോഷ പരിപാടികളോ, പ്രകടനങ്ങളോ ഒഴിവാക്കുന്നതായിക്കും നല്ലതെന്നും ചെന്നിത്തല പറഞ്ഞു.