വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ല: കെ.ടി ജലീലിന്റെ നിലപാടിനെ തള്ളി മന്ത്രി വി.എൻ വാസവൻ

11

വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ലെന്ന് കെ.ടി ജലീലിന്റെ നിലപാടിനെ തള്ളി മന്ത്രി വി.എൻ വാസവൻ. എ ആർ നഗർ ബാങ്കിൽ ക്രമക്കേട് നടന്നോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സഹകരണ മന്ത്രി അറിയിച്ചു . അന്വേഷണ റിപ്പോർട്ട് ഇതുവരെ സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് വി എൻ വാസവൻ പ്രതികരിച്ചു. കെ.ടി ജലീലിന്റെ ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണ മന്ത്രി. ഇ ഡി അന്വേഷണം വേണം എന്ന കെ ടി ജലീലിന്റെ ആരോപണം തള്ളി വി എൻ വാസവൻ.

സഹകരണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാരുണ്ട് അതുകൊണ്ട് തന്നെ ഇ ഡി പരിശോധിക്കേണ്ട ആവശ്യമില്ല അതാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത് അത് തന്നെയാണ് എനിക്കും പറയാനുള്ളത്. പറഞ്ഞതിൽ ഉള്ളടക്കം എന്ത് എന്ന കെ ടി ജലീലിനോട് തന്നെ ചോദിക്കണം. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ല എന്ന് വി.എൻ വാസവൻ പറഞ്ഞു.