കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായേക്കും

19

കെ.കെ. രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായേക്കും. മുന്‍ രാജ്യസഭാംഗവും സി.പി.എം സംസ്ഥാന സമിതി അംഗവുമാണ് കെ.കെ. രാഗേഷ്. 

രാജ്യസഭാഗം എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കെ.കെ. രാഗേഷ് കാഴ്ചവച്ചത്. രാജ്യതലസ്ഥാനത്ത് നടന്ന കര്‍ഷകസമരം ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. 

അതേസമയം പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടര്‍ന്നേക്കുമെന്നാണ് പാർട്ടി നേതൃത്വങ്ങളിൽ നിന്നുള്ള സൂചന.