വീണ്ടും ഞെട്ടിച്ച് സി.പി.എം: ദേവസ്വം വകുപ്പിലേക്ക് ആദ്യമായി പിന്നോക്കക്കാരൻ; കെ. രാധാകൃഷ്ണൻ ചരിത്രത്തിലെ ആദ്യത്തെ ദളിത്‌ ദേവസ്വം മന്ത്രിയാവും

149

വിപ്ലവകരമായ തീരുമാനമെടുത്ത് രണ്ടാം പിണറായി സര്‍ക്കാര്‍. ഒരു പക്ഷെ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ദേവസ്വം മന്ത്രിയാവുന്നത്. 1996-ല്‍ നായനാര്‍ മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമന്ത്രിയായ കെ.രാധാകൃഷ്ണന്‍ നിലവില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും ദലിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയമടക്കം ഏറെ ചര്‍ച്ചയാകുന്ന കാലത്താണ് മുതിര്‍ന്ന സി.പി.എം നേതാവും ജനകീയനുമായ കെ.രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയാവുന്നത്. 2001,2006,2011 കാലത്തും ചേലക്കരയുടെ എം.എല്‍.എ ആയ രാധാകൃഷ്ണന്‍ 2001-ല്‍ ചീഫ് വിപ്പും, 2006 ല്‍ നിയമസഭാ സ്പീക്കറുമായിരുന്നു.