പട്ടികജാതി വകുപ്പ് ചെറുതെന്ന് ആക്ഷേപിച്ച മുൻ മന്ത്രി കെ.ബാബുവിന് ചൂടൻ മറുപടി കൊടുത്ത് മന്ത്രി രാധാകൃഷ്ണൻ: ഇനിയും കളിയാക്കരുതെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്; രാധാകൃഷ്ണന്റെ മറുപടിയിൽ തരിച്ചിരുന്ന് നിയമസഭ

258

മന്ത്രിയായും സ്പീക്കറായും തിളങ്ങിയ പരിചിതനായ കെ.രാധാകൃഷ്ണന് പട്ടികജാതി വകുപ്പെന്ന ചെറിയ വകുപ്പ് നൽകിയെന്ന മന്ത്രി കെ ബാബുവിനും പ്രചാരണത്തിനുമെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി രാധാകൃഷ്ണൻ. പട്ടികജാതി- വര്‍ഗ വിഭാഗത്തെ ഉയര്‍ത്തുക എന്നത് വലിയകാര്യമാണെന്നും ഏറ്റവും വലിയ വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു. 

ഇനിയും ചെറിയ വകുപ്പെന്ന് കളിയാക്കരുത്. തനിക്ക് തന്നത് ചെറിയ വകുപ്പെന്ന കളിയാക്കല്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാധാകൃഷ്ണന്റെ വാക്കുകൾക്ക് ഭരണപക്ഷം ഡെസ്കിൽ അടിച്ച് പ്രതികരിച്ചപ്പോൾ കടുത്ത മൗനത്തിലായിരുന്നു പ്രതിപക്ഷം. രാധാകൃഷ്ണന്റെ മറുപടിക്ക് പിന്നാലെ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് കെ. ബാബു സഭയെ അറിയിച്ചു.