കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറക്കുമെന്ന് അറിയിപ്പ്

14

കല്ലാർകുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറക്കുമെന്ന് അറിയിപ്പ്. മുതിരാപ്പുഴയാർ, പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയാണ്. ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉടൻ തുറക്കാൻ തീരുമാനമായത്. നേരത്തെ അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകൾ 50 സെന്റിമീറ്റർ കൂടി ഉയർത്തിയിട്ടുണ്ട്.