അഫ്ര വിട പറഞ്ഞു

34

കണ്ണൂർ മാട്ടൂലിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. മാതൃഭൂമി ന്യൂസ് വാർത്തയെ തുടർന്ന് മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി രൂപ സമാഹരിച്ചിരുന്നു. സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിയിൽ ഇരുന്ന് നടത്തിയ അഭ്യർഥനയെത്തുടർന്ന് വിവിധ ഭാഗങ്ങളിൽനിന്ന് വലിയ സഹായമാണ് ലഭിച്ചത്. ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകൾ കേരളം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണം ഒഴുകിയെത്തുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ്എംഎ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

Advertisement
Advertisement