ആരോഗ്യമന്ത്രി പങ്കെടുക്കുന്ന അദാലത്തിലും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാനാവാതെ ആൾക്കൂട്ടം

10
8 / 100

കണ്ണൂരിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ആള്‍ക്കൂട്ടം. കണ്ണൂര്‍ തളിപ്പറമ്പിലെ അദാലത്തിലാണ് വന്‍ ജനക്കൂട്ടം. കഴിഞ്ഞ ദിവസം കണ്ണൂരിലും ഇരിട്ടിയിലും നടന്ന അദാലത്തുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അദാലത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ പരാതികളാണ് ഇന്ന് അദാലത്തിൽ പരിഗണിക്കുന്നത്. രാവിലെ മുതല്‍ തന്നെ വലിയ ജനക്കൂട്ടമാണ് അദാലത്തില്‍. പോലീസ് സ്ഥലത്ത് ഉണ്ടെങ്കിലും ജനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പറയുന്നത്.