ആവശ്യത്തിന് വിദേശയാത്ര നടത്തുന്നതിൽ തെറ്റെന്തെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ഇടതുപക്ഷ മന്ത്രിമാർ ധൂർത്തിന് വിധേയരാകുന്നവരല്ലെന്നും മന്ത്രി

0

ഇടതുപക്ഷ മന്ത്രിമാർ ഒരു ധൂർത്തിനും വിധേയരാകുന്നവരല്ലെന്നും ആവശ്യാനുസരണം വിദേശയാത്ര നടത്തുന്നതിൽ തെറ്റില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എല്ലാ കാലത്തും എല്ലാവരും വിദേശ യാത്ര നടത്താറുണ്ട്. ഏറ്റവുമധികം വിദേശയാത്ര നടത്തേണ്ടി വരുന്നത് ടൂറിസം വകുപ്പിനാണ്. എന്നാൽ ഇത്തവണ ടൂറിസം മന്ത്രി നടത്തിയ വിദേശയാത്രകൾ കുറഞ്ഞു പോയെന്നാണ് പൊതുവേയുള്ള നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു.  15 മാസത്തിനിടെ താൻ ആകെ പോയത് യുഎഇയിൽ മാത്രമാണ്. ആഭ്യന്തര സഞ്ചാരികൾ കൂടുകയാണ്. അങ്ങനെയുള്ള ഘട്ടത്തിലാണ് ഫ്രാൻസിൽ പോകേണ്ടി വരുന്നത്. കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്നതിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസെന്നും റിയാസ് പറഞ്ഞു. ഈ യാത്ര ആവശ്യമാണോ അല്ലയോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും മന്ത്രി കണ്ണൂരിൽ  പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവൻകുട്ടിയും ഉൾപ്പെടെയുള്ള സംഘം യൂറോപ്പ് സന്ദർശത്തിന് ഒരുങ്ങുന്നതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് റിയാസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

Advertisement
Advertisement