കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

18
8 / 100

കണ്ണൂർ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി ചീരാറ്റ പാട്യം നഗർ സ്വദേശി സജീവനാണ് (37) മരിച്ചത്. സുഹൃത്തുമായുണ്ടായ വാക്ക് തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പാട്യം നഗർ സ്വദേശി ശ്രീജേഷ് പൊലീസ് കസ്റ്റഡിയിലായി. പ്രതിയായ ശ്രീജേഷും മറ്റൊരാളും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിൽ മധ്യസ്ഥം പറയാൻ വേണ്ടിയാണ് സജീവൻ എത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതി ശ്രീജേഷ് ഇതിനിടെ വീട്ടിൽ പോയി കത്തിയെടുത്ത് കൊണ്ടുവരികയും സജീവനെ ആക്രമിക്കുകയുമായിരുന്നു. പിറകുവശത്താണ് കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.