കെ.സുധാകരൻ എം.പിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ എ.ജിയുടെ അനുമതി

15

കെ.സുധാകരൻ എം.പിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കറ്റ്‌ ജനറലിന്റെ അനുമതി. ഷുഹൈബ്‌ വധ കേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളാണ്‌ കോടതിയലക്ഷ്യത്തിന്‌ കാരണം. വിധി മ്ളേച്ഛമെന്നും, പുറപ്പെടുവിച്ച ജഡ്ജിയുടെ മനോനില തകരാറിലാണെന്നുമായിരുന്നു സുധാകരന്റെ അധിക്ഷേപം. ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹർജിയിലാണ്‌ അഡ്വക്കറ്റ്‌ ജനറലിന്റെ അനുമതി ഉത്തരവ്‌.