തെരുവ് നായ ശല്യം പരിഹരിക്കാൻ  അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എം.ബി.രാജേഷ്

16

തെരുവ് നായ ശല്യം പരിഹരിക്കാൻ  അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. നാളെ മുഖ്യമന്ത്രിയെ കണ്ട ശേഷം കർമ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 152 ബ്ലോക്കിൽ എബിസി സെന്റർ സജ്ജമാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഇതിൽ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. വിപുലമായ രീതിയിൽ പൊതുജന പങ്കാളിതത്തോടെ പ്രശ്ന പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി.

Advertisement
Advertisement