പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബി.ജെ.പി പ്രവര്‍ത്തകൻ

51

ഖത്തര്‍ ലോകകപ്പിന്റെ ആഘോഷങ്ങളിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. ഇങ്ങ് കേരളത്തിലും ആ ആരവത്തിന് ഒട്ടും കുറവില്ല. മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ കട്ടൗട്ടുകള്‍ നാട്ടിന്‍പുറങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും ആരാധകര്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും പതാകകള്‍ കൊണ്ട് അലങ്കരിക്കുന്നുമുണ്ട്. ഇതിനിടെയാണ് കണ്ണൂരില്‍ നിന്ന് രസകരവും എന്നാൽ ഗൗരവകരവുമായ സംഭവം.

Advertisement

പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി കളഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വൈദ്യര്‍പീടികയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇതിന്റെ വീഡിയോയും വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ദേഷ്യം തീരാതെ യുവാവ് വീണ്ടും ഇതാവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം.

Advertisement