മുഖ്യമന്ത്രിയെയും പിതാവിനെയും അധിക്ഷേപിച്ച് വീണ്ടും കെ.സുധാകരൻ: പിണറായിയുടെ അച്ഛൻ കള്ള് കുടിച്ച് തേരാപാരാ നടക്കുകയായിരുന്നുെവന്ന്

6
8 / 100

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചുനെന്നും ആരോപണം. എന്നാല്‍ ആ കാലത്ത് മുഖ്യമന്ത്രിയുടെ പിതാവ് ചെത്തുകാരനായ കോരേട്ടന്‍ പിണറായിയിലെ കള്ളുഷാപ്പുകളില്‍ കള്ളുകുടിച്ചു നടക്കുകയായിരുന്നു എന്ന് സുധാകരന്‍ പരിഹസിച്ചു. ഒന്‍പത് ഉപദേശകരെ വച്ച് ഭരിക്കാന്‍ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേ എന്നും അധിക്ഷേപം. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍. നേരത്തെയും മുഖ്യമന്ത്രിക്ക് എതിരെ കെ സുധാകരന്‍ ജാതി അധിക്ഷേപം നടത്തിയിരുന്നു. ‘ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.