മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ.സുധാകരൻ: ചെത്തുകാരൻറെ കുടുംബത്തിൽ നിന്നും വന്ന മുഖ്യമന്ത്രി സഞ്ചരിക്കുന്നത് ഹെലികോപ്ടറിലെന്ന് അധിക്ഷേപം; പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

17
8 / 100

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്‍. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്നയാൾ ഇപ്പോൾ ഹെലികോപ്ടറിലാണ് സഞ്ചരിക്കുന്നതെന്ന് സുധാകരന്‍ ആക്ഷേപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതില്‍ അഭിമാനിക്കുകയാണോ അപമാനം തോന്നുകയാണോ വേണ്ടതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സുധാകരൻറെ പ്രസംഗത്തിനെതിരെ കോൺഗ്രസിനകത്ത് നിന്ന് തന്നെ വ്യാപക പ്രതിഷേധവുമുയർന്നിട്ടുണ്ട്. സുധാകരൻ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആവശ്യപ്പെട്ടു. ന്യായീകരിക്കാനാവാത്തതാണെന്ന് ഡോ.എം.എൻ.കാരശേരി പ്രതികരിച്ചു.