മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

12

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ല. മുഖ്യമന്ത്രി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ചത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. എങ്കിലും കൂടുതല്‍ ശ്രദ്ധ ലഭിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റും.
 മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്.
മുഖ്യമന്ത്രി കണ്ണൂരിൽ ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.