സുരേന്ദ്രനെ പേര് പറയാതെ കടന്നാക്രമിച്ച് സി.കെ.പത്മനാഭൻ: ഉപ്പുതിന്നവർ ആരായാലും വെള്ളംകുടിക്കും, അത് പ്രകൃതിനിയമമാണ്; പ്രകൃതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായെന്നും സി.കെ.പിയുടെ പരിഹാസം

18

ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ് സി.കെ. പത്മനാഭന്‍. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായെന്നും അദ്ദേഹം പറഞ്ഞു. ഉപ്പു തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ്.  ഈ പരിസ്ഥിതി ദിനത്തില്‍ തനിക്ക അത് മാത്രമാണ് പറയാനുള്ളതെന്നും പത്മനാഭന്‍ വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിനില്‍ക്കെയാണ് മുതിര്‍ന്ന ബി.ജെ.പി. നേതാവിന്റെ പ്രതികരണം.