കല്ലേറ്റുങ്കര കേരള ഫീഡ്‌സ് കാലിത്തീറ്റ കയറ്റി കൊണ്ടുപോയി മറിച്ചു വിറ്റ കേസിലെ പ്രതി അറസ്റ്റിൽ

53

ഇരിങ്ങാലക്കുട കല്ലേറ്റുങ്കര കേരള ഫീഡ്‌സ് കാലിത്തീറ്റ കയറ്റി കൊണ്ടുപോയി മറിച്ചു വിറ്റ കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി അറസ്റ്റിലായി. കണ്ണൂര്‍ ഉളിക്കല്‍ വട്ടപ്പാറ വീട്ടില്‍ റോബിനെ (45) ആണ് കൊടകര എസ്‌ഐ പി.ജി. അനൂപിന്റെ നേതൃത്വത്തില്‍ ഉളിക്കലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവര്‍ ആയ ഇയാള്‍ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. നിരവധി സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതിയെ മംഗലാപുരം, കാസര്‍കോഡ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ലിജോണ്‍, ബിനു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Advertisement
Advertisement