കണ്ണൂര്‍ പൊതുവാച്ചേരി കനാലിൽ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

10

കണ്ണൂര്‍ ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കനാലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ 19-ാം തീയതി ചക്കരക്കല്ലില്‍നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമാണെന്നാണ് സംശയം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവാവിനെ കാണാതായ സംഭവത്തില്‍ പോലീസ് സംഘം കഴിഞ്ഞദിവസങ്ങളില്‍ ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. ഇയാളുടെ മൊഴിയനുസരിച്ച് കനാലിന് സമീപം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് പറയുന്നത്.