കണ്ണൂരിൽ വഴിയരികിൽ നിർത്തിയിട്ട ബസിൽ‌ നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുകയറി: ബസ് കണ്ടക്ടർ മരിച്ചു

37

കണ്ണൂരിൽ വഴിയരികിൽ നിർത്തിയിട്ട ബസിൽ‌ നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുകയറി. അപകടത്തിൽ ബസ് കണ്ടക്ടർ മരിച്ചു. ഉളിയിൽ ടൗണിനും കുന്നിൻകീഴിനുമിടയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപമാണ് അപകടം. ബെംഗളൂരുവിൽ നിന്നും തലശ്ശേരി വഴി കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി ബസ്സിലെ കണ്ടക്ടർ കർണാടക സ്വദേശി പി പ്രകാശാണ് മരിച്ചത്.

Advertisement

പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്നും വരുന്ന ബസ് ഉളിയിൽ ടൗണിന് സമീപത്തുള്ള ഹോട്ടൽ പരിസരത്ത് ചായ കുടിക്കാൻ നിർത്തിയതായിരുന്നു. ബസ്സിൽ നിന്നും ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ. നിർത്തിയിട്ട ബസ്സിലും സമീപത്തുള്ള വൈദ്യുതി തൂണിലുമായാണ് കാർ ഇടിച്ചുകയറിയത്. ഈ സമയം ബസിന്റെ പുറക് വശത്തെ ടയറിന് സമീപം നിൽക്കുകയായിരുന്ന കണ്ടക്ടർ കാറിനും ബസ്സിനും ഇടയിൽ പെട്ടാണ് മരിച്ചത്.

Advertisement