പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ അഞ്ചാം പ്രതി സുഹൈല്‍ കീഴടങ്ങി; മൻസൂർ അനുജൻ, നിരപരാധിയാണെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനു ശേഷം കീഴടങ്ങൽ

12

പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ അഞ്ചാം പ്രതി സുഹൈല്‍ കീഴടങ്ങി. നിരപരാധിയാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനു ശേഷമാണ് സുഹൈല്‍ തലശ്ശേരി കോടതിയിലെത്തി കീഴടങ്ങിയത്. പെരിങ്ങളത്തെ ഡി.വൈ.എഫ്‌.ഐയുടെ മേഖലാ ട്രഷററാണ് സുഹൈല്‍. 

മന്‍സൂര്‍ അനുജനെപ്പോലെയാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും സുഹൈല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും നുണപരിശോധനയ്ക്കടക്കം തയ്യാറാണെന്നും കാണിച്ച് ഡി.ജി.പിക്ക് കത്തും സുഹൈല്‍ അയച്ചിട്ടുണ്ട്. 

സുഹൈലിനെ പോലീസ് റിമാന്‍ഡ് ചെയ്തു. മന്‍സൂര്‍ വധക്കേസില്‍ സുഹൈല്‍ അടക്കം എട്ട് പ്രതികളാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളത്.