എൽ.ഡി.എഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും, യു.ഡി.എഫ് സഹായിച്ച് തുറക്കുന്ന അക്കൗണ്ടിനെ കുറിച്ച് ഫലം വരുമ്പോൾ അറിയാമെന്നും പിണറായി

6

എൽ.ഡി.എഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും.

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫിനെ തകർത്ത് കളയാമെന്ന് ചിലർ വിചാരിച്ചു. എന്നാൽ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യു.ഡി.എഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പമാണ് ധർമടത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തിയത്.