
ക്യുനെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ തൃശൂർ സ്വദേശികളായ മൂന്ന് പേർ കണ്ണൂരിൽ അറസ്റ്റിൽ. തൃശൂർ വെങ്കിടങ്ങ് സ്വദേശികളായ സിത്താര പി മുസ്തഫ, എൻ കെ സിറാജുദ്ദീൻ, പറവൂർ സ്വദേശി കെ.കെ അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എസിപിടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 1,75,000 രൂപ നിക്ഷേപിച്ചാൽ മാസം 15,000 രൂപ നൽകുമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് പ്രതികൾ പിരിച്ചെടുത്തെന്നാണ് പരാതി. കണ്ണൂർ ചാലാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.