ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കീഴടങ്ങി

4

കണ്ണൂർ വിളക്കോട് പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷ്(32) ആണ് ബുധനാഴ്ച രാവിലെ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മെയ് 20-ാം തീയതി നിധീഷ് പെൺകുട്ടിയെ വിളക്കോട് ഗവ: യു പി സ്കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരവും എസ്.സി.-എസ്.ടി. വകുപ്പ് പ്രകാരവും കേസെടുത്തത്.

ഡി.വൈ.എഫ്.ഐ- സി.പി.എം പ്രവർത്തകനായ നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.