ഓൺലൈൻ ഗെയിമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണി: യുവാവ് അറസ്റ്റിൽ

15

ഓൺലൈൻ ഗെയിമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കണ്ണൂർ ചെറുപുഴ പുളിങ്ങോം തേക്കിൻകാട്ടിൽ അഖിലിനെ (27) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം സൈബർ പൊലീസ് പിടികൂടിയത്. ഓൺലൈൻ ഗെയിമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് അവരുടേയും, വീട്ടുകാരുടേയും വിവരങ്ങളും സ്വകാര്യ ചാറ്റിലൂടെ അവരുടെ ഫോൺ നമ്പരും, വാട്ട്സ് ആപ്പ് നമ്പരും കൈവശമാക്കിയ ശേഷം വീട്ടുകാരില്ലാത്ത സമയത്ത് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകൾ കൈക്കലാക്കി ഇത് മോർഫ് ചെയ്ത്  നഗ്നഫോട്ടോയാക്കി, അത് പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയും, വീഡിയോകോൾ വിളിക്കുന്നതിന്  നിർബന്ധിച്ചും, വീഡിയോകോൾ ചെയ്തില്ലെങ്കിൽ  മോർഫ് ചെയ്ത ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇയാളുടെ രീതി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫ്രീ ഫയർ എന്ന ഗെയിം കളിക്കുന്നതിനിടെ  പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഫോട്ടോകൾ കൈക്കലാക്കി മോർഫ് ചെയ്ത് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പൊലീസ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിലിനെ കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. 

Advertisement
Advertisement