സി.പി.എം മുന്നണി മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പന്‍ എം.എൽ.എ: അന്തിമ തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വമെടുക്കും; മുന്നണി വിടുന്ന കാര്യം ‘മാധ്യമങ്ങൾക്ക്’ ഊഹിക്കാമല്ലോയെന്നും കാപ്പൻ; ഞായറാഴ്ച്ച രമേശ്‌ ചെന്നിത്തലയുടെ യാത്രയിൽ കാപ്പൻ പങ്കെടുത്തേക്കുമെന്ന് സൂചന

12

സി.പി.എം മുന്നണി മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പന്‍ എം.എൽ.എ. അന്തിമ തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വമെടുക്കും. മുന്നണി വിടുന്ന കാര്യം നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്‍ എല്‍.ഡി.എഫുമായി ഇടഞ്ഞതിനു പിറകേ എൻ.സി.പി പിളരുമെന്ന് ഉറപ്പായി. ടി പി പിതാംബരനും മാണി സി കാപ്പനും ഉൾപ്പെടുന്ന വിഭാഗം യു.ഡി.എഫിൽ ചേരുമെന്നാണ് വിവരം. ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ ഇരുവരും പങ്കെടുക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്നവരും എല്‍.ഡി.എഫില്‍ തുടരുമെന്നാണ് പറയുന്നത്.