കർക്കിടക വാവ് ഇന്ന്: ബലിതർപ്പണം വീടുകളിൽ

14

പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവ്. കോവിഡ് മാനദണ്ഡം പാലിച്ച് ഇത്തവണയും വീടുകളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത്. കഴിഞ്ഞ വർഷവും പിതൃതർപ്പണ ചടങ്ങുകൾ വീടുകളിലാണ് നടന്നത്. ക്ഷേത്രങ്ങളിലും പുണ്യ തീർഥ കേന്ദ്രങ്ങളിലും ബലിതർപ്പണത്തിന് അനുമതിയില്ല. വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.