ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നടത്തുന്ന വിജയ യാത്രയ്ക്ക് ഇന്ന് വൈകീട്ട് കാസര്‍കോട് തുടക്കമാവും. യാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും ഏപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് മുതല്‍ പരിപാടി കഴിയുന്നത് വരെ മംഗളൂരു കണ്ണൂര്‍ ദേശീയ പാതയിലെ വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയാണ് ഗാതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യാത്രയുടെ ഭാഗമായി 14 സ്ഥലത്ത് റാലികളും 80 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും നടത്തും. ഓരോ റാലികളിലും പരമാവധി പ്രവര്‍ത്തകരെ എത്തിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.